Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jose. K. Mani

ജോ​സ് കെ. ​മാ​ണി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ

കോ​ട്ട​യം: യു​എ​ഡി​എ​ൽ ചേ​രു​ന്ന​തി​നാ​യി ജോ​സ് കെ. ​മാ​ണി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ക​ണ്ടെ​ന്ന് പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ. താ​ൻ പ​റ​ഞ്ഞ​ത് നി​ഷേ​ധി​ക്കാ​ൻ ജോ​സ് കെ. ​മാ​ണി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

ക​ണ്ട നേ​താ​ക്ക​ളെ ഞാ​ൻ ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല. ക​ണ്ടി​ല്ലെ​ന്ന് കു​രി​ശ് പ​ള്ളി മാ​താ​വി​ന്‍റെ മു​ന്നി​ൽ വ​ച്ച് പ​റ​യു​വാ​ണേ​ൽ ജോ​സ് കെ. ​മാ​ണി പ​റ​യു​ന്ന പ​ണി ഞാ​ൻ ചെ​യ്യു​മെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

ത​ന്ത്ര​വും മ​ന്ത്ര​വും ഒ​ന്നും പ്ര​യോ​ഗി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. പാ​ല​യി​ലെ ജ​ന​ങ്ങ​ൾ അ​ത് തി​രി​ച്ച​റി​യും. പാ​ലാ​യി​ൽ ജ​യി​ക്കാം എ​ന്ന് സ്വ​പ്‌​നം പോ​ലും ജോ​സ് കെ. ​മാ​ണി കാ​ണേ​ണ്ട​ന്നും മാ​ണി സി. ​കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പാ​ലാ​യു​ടെ വി​ക​സ​ന​ത്തി​നാ​യി മാ​ണി സി. ​കാ​പ്പ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ഒ​രു പ്രാ​ദേ​ശി​ക പ​ദ്ധ​തി പോ​ലും അ​വി​ടെ​യി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി ആ​രോ​പി​ച്ചി​രു​ന്നു.

Latest News

Up